സമയം പുലർച്ചെ 2 മണി, പുന്നപ്ര വടക്ക് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ പൂട്ടിയിട്ട വീട് ലക്ഷ്യം; സ്വർണാഭരണങ്ങൾ മോഷ്ടിച്ചു, കൊല്ലം സ്വദേശി അറസ്റ്റിൽ

Published : Dec 26, 2025, 05:30 PM IST
Punnapra Theft

Synopsis

പുന്നപ്ര വടക്ക് പഞ്ചായത്തിലെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശിയായ നജുമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 28ന് നടന്ന മോഷണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഴയന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 

പുന്നപ്ര: പുന്നപ്ര വടക്ക് പഞ്ചായത്തിലെ വീട്ടിൽ നിന്ന് സ്വർണം കവർന്ന കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ. ഇരവിപുരം വടക്കേവിള വില്ലേജിൽ അയത്തിൽ പുതുവിള വീട്ടിൽ നജുമുദ്ദീൻ (നജീം-53) ആണ് പുന്നപ്ര പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ 28ന് പുലർച്ചെ രണ്ടിനായിരുന്നു മോഷണം. അഞ്ചാം വാർഡിലെ വീടിന്റെ മുൻ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 10 ഗ്രാമിന്റെ സ്വർണ മാലയും ഒരു ഗ്രാം സ്വർണത്തകിടും മോഷ്ടിക്കുകയായിരുന്നു. സാങ്കേതിക വിവരങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പഴയന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. വടക്കാഞ്ചേരി, അന്തിക്കാട്, കോട്ടയം വെസ്റ്റ്, പഴയന്നൂർ, കരുനാഗപ്പള്ളി, ഇരവിപുരം, ശൂരനാട്, വീയപുരം, കുറത്തികാട്, കായംകുളം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുണ്ട്. പുന്നപ്ര ഇൻസ്പെക്ടർ മഞ്ജുദാസ്, എസ്ഐ രതീഷ് പി, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ മാഹീൻ, അബൂബക്കർ സിദ്ദീഖ്, ബിനുകുമാർ, രതീഷ്, ദബിൻഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും'!; കണ്ണൂർ മേയർക്ക് അഭിവാദ്യമർപ്പിച്ചപ്പോൾ സിപിഎം നേതാവിന് നാക്കുപിഴ
സ്പീഡ് കൂട്ടി കോഴിക്കോട്! ബീച്ചിൽ നിന്ന് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ട് സർവീസ്, ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി