
പോത്തന്‍കോട്: തിരുവനന്തപുരത്ത് പത്തു വയസുകാരനെ തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചു. വെമ്പായം നന്നാട്ടുകാവ് വട്ടവിള കുന്നത്തു പഠിപ്പുര വീട്ടിൽ ബാബു, ആശാദേവി ദമ്പതികളുടെ മകനും പോത്തൻകോട് സെന്റെ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ ആദിത്യനേയാണ് തെരുവുനായ വീടിനുള്ളിൽ കയറി കടിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
വീടിന്‍റെ വരാന്തയിൽ കളിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ കടിച്ചത്. തെരുവ് നായ കടിക്കാൻ ചാടിയപ്പോൾ ആദിത്യൻ കൈകൊണ്ട് എതിർക്കാൻ ശ്രമിച്ചു. ഇതോടെ നായ കുട്ടിയുടെ വലതു കാലിലെ തുടയിൽ കടിക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ സമീപവാസികളാണ് തെരുവ് നായയെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആദിത്യനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
സമീപത്തെ വീടുകളിലുള്ള വളർത്തു നായ്ക്കളെയും തെരുവ് നായ ആക്രമിച്ചതായി പറയുന്നു. തൊട്ടടുത്ത ദിവസം തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പോത്തന്‍കോട് പ്രദേശത്ത് തെരുവു നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Read More : 'ഗുണ്ടകളാണ്, ആരും ഒന്നും ചെയ്യില്ല'; ഭീഷണിപ്പെടുത്തി ബിവറേജില്‍ ആക്രമണം നടത്തിയ യുവാക്കള്‍ പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam