ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത മകനോട് അമ്മയുടെ ക്രൂരത; 10 വയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

Published : May 15, 2025, 02:31 PM IST
ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത മകനോട് അമ്മയുടെ ക്രൂരത; 10 വയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

Synopsis

വീഡിയോ കോൾ ചോദ്യം ചെയ്ത 10 വയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. കുട്ടിയുടെ അച്ഛന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു.

കാസര്‍കോട്: കാസര്‍കോട് പള്ളിക്കരയില്‍ ഫോൺ വിളിയ്ക്കിടെ ശല്യം ചെയ്ത മകന്‍റെ ദേഹം പൊള്ളിച്ച് അമ്മയുടെ ക്രൂരത. വീഡിയോ കോൾ ചോദ്യം ചെയ്ത പത്ത് വയസുകാരനെ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. കുട്ടിയുടെ അച്ഛനായ പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തു. BNS 118(1), ജുവൈനൽ ജസ്റ്റിസ് ആക്റ്റ് 75 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായെന്നും പരാതിയുണ്ട്. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്