പോക്സോ കേസിൽ പ്രതിക്ക് 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും; അന്വേഷണ സംഘത്തിന് അനുമോദനം

Published : Mar 09, 2026, 07:22 PM IST
investigation team

Synopsis

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ മികച്ച അന്വേഷണം നടത്തിയ പൊലീസ് സംഘത്തിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം ലഭിച്ചു.

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 100 വർഷം തടവ് വിധിച്ച കേസിൽ അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ കെ ജേക്കബ്, എ എസ് ഐമാരായ ഒ പി അജിത, ഇ എസ് ബിന്ദു, സീനിയർ സി പി ഒ കെ ആർ പ്രിയ, സി പി ഒ ബിബിൻ മോഹൻ എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ അനുമോദന പത്രം നൽകിയത്. അന്വേഷണ സംഘത്തെ അനുമോദിച്ച ചടങ്ങിൽ എ എസ് പി ഹാർദ്ദിക് മീണ, ഡി വൈ എസ് പി ബിജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അസം സ്വദേശി ഗുലാം റബ്ബാനിക്കാണ് പോക്സോ കോടതി 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. 2020 - 2022 കാലത്ത് കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രോഗി പ്രമേഹബാധിതയെന്ന് മനസിലാക്കാതെ ചികിത്സ, പരാതിക്കാരന്റെ ഉമ്മയുടെ മരണത്തിൽ 493,736 നഷ്ടപരിഹാരം, സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്