താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്

Published : Mar 09, 2026, 05:03 PM IST
Road accident ganja

Synopsis

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെയാണ് വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ കണ്ടത്

കൊച്ചി: നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ കഞ്ചാവ് പൊതികൾ. പൊലീസ് എത്തും മുൻപ് രക്ഷപ്പെട്ട് കാറിലുണ്ടായിരുന്നവർ. കിഴക്കമ്പലം ഊരക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് നിയന്ത്രണം വിട്ട കാർ താഴ്ചയിലുള്ള ഒരു വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവം. ഊരക്കാട് മുരിങ്ങനാട്ട് ജയന്റെ വീട്ടുമുറ്റത്തേക്കാണ് റോഡിൽ നിന്ന് ഏകദേശം 12 അടി താഴേക്ക് കാർ മറിഞ്ഞത്. യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെയാണ് വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ കണ്ടത്. തുടർന്ന് നാട്ടുകാർ തടിയിട്ടപറമ്പ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് കാറിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരുക്കേറ്റ മറ്റൊരു യുവാവിനെ പൊലീസ് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് കടത്താനാണോ അല്ലെങ്കിൽ ഉപയോഗത്തിനായിരുന്നോ ഇത് കൊണ്ടുവന്നതെന്ന് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. രക്ഷപ്പെട്ട യുവാവിനായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഏതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ തോന്നുന്നു'; ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബി. ​ഗോപാലകൃഷ്ണൻ
മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം