രഹസ്യ വിവരം, 52 ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ 1000 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ, ചില്ലറ വിൽപ്പന ലക്ഷ്യമെന്ന് എക്സൈസ്

Published : Jul 04, 2026, 04:00 PM IST
tobacco products

Synopsis

വീടിനോട് ചേർന്ന മുറിയിൽ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ വിവിധ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായി ശേഖരിച്ചിരുന്നതാണെന്ന് എക്സൈസ് അറിയിച്ചു.

തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ ആയിരം കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നെല്ലിമൂട് ചുണ്ടവിളാകം സ്വദേശി പ്രസാദ്(42) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 52 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. വീടിനോട് ചേർന്ന മുറിയിൽ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1000 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ വിവിധ പ്രദേശങ്ങളിൽ ചില്ലറ വില്പനയ്ക്കായി ശേഖരിച്ചിരുന്നതാണെന്ന് എക്സൈസ് അറിയിച്ചു. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ഉത്പന്ന ങ്ങളുടെ ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച് അ ന്വേഷണം ഊർജ്ജിതമാക്കിയെന്നും എക്സൈസ് അറിയിച്ചു.  

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെഡ്ഫോണുമായി ട്രാക്കിന് സമീപത്ത് യുവാവ്, ഹോൺ മുഴക്കി ലോക്കോ പൈലറ്റിന്റെ മുന്നറിയിപ്പ്, അപകടം, 25കാരന്റെ കൈ അറ്റുപോയി
ചേർത്തല താലൂക്ക് ഓഫീസിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ഒഴിവായത് വൻ ദുരന്തം