ഹെഡ്ഫോണുമായി ട്രാക്കിന് സമീപത്ത് യുവാവ്, ഹോൺ മുഴക്കി ലോക്കോ പൈലറ്റിന്റെ മുന്നറിയിപ്പ്, അപകടം, 25കാരന്റെ കൈ അറ്റുപോയി

Published : Jul 04, 2026, 02:49 PM IST
railway track

Synopsis

യുവാവിനെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതോടെ പലതവണ ഹോൺ മുഴക്കി. എന്നാൽ ഹെഡ്ഫോൺ ഉപയോഗിച്ചതിനാൽ ട്രെയിനിന്റെ ശബ്ദം യുവാവ് കേട്ടിരുന്നില്ല

കൊല്ലം: ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ. ട്രെയിൻ ഹോൺ മുഴക്കിയത് കേട്ടില്ല. അശ്രദ്ധമായി റെയിൽവേ ട്രാക്കിന് സമീപത്ത് കൂടി നടന്നു പോയ യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്.അപകടത്തിൽ യുവാവിന്റെ ഇടതുകൈ അറ്റു. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ ജോൺ തോമസ് (25)സിനാണ് ഗുരുതര പരുക്കേറ്റത്. ആര്യങ്കാവ് കോട്ടവാസലിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു അപകടം സംഭവിച്ചത്. ഹെഡ്ഫോൺ ഉപയോഗിച്ച് ഫോണിൽ ശ്രദ്ധിച്ച് ജോൺ തോമസ് റെയിൽവേ ട്രാക്കിനോട് ചേർന്ന് നടന്നു പോകുകയായിരുന്നു. യുവാവിനെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതോടെ പലതവണ ഹോൺ മുഴക്കി. എന്നാൽ ഹെഡ്ഫോൺ ഉപയോഗിച്ചതിനാൽ ട്രെയിനിന്റെ ശബ്ദം യുവാവ് കേട്ടിരുന്നില്ല. ട്രാക്കിന് നമീപത്ത് നിന്നും മാറാതിരുന്നതോടെ അപകടത്തിൽ പെട്ടു. ഇടതുകൈ അറ്റ് പോകുകയും കാലുകൾക്കും പരിക്കേൽക്കുകയും ചെയ്തു . ജോൺ തോമസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചേർത്തല താലൂക്ക് ഓഫീസിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ഒഴിവായത് വൻ ദുരന്തം
സ്കൂളിലെ കൗൺസിലിംഗിനിടെ വെളിപ്പെടുത്തല്‍; പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി