
കണ്ണൂർ: കണ്ണൂരിൽ കാറിൽ കടത്താൻ ശ്രമിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടിച്ചെടുത്തു. ഇന്ന് രാവിലെ കണ്ണൂര്‍ ചെട്ടിപ്പീടികയിലാണ് സംഭവം. ടൗണ്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഇന്നോവ കാർ ശ്രദ്ധയിൽപ്പെട്ടത്. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാർ പൊലീസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കണ്ടെത്തിയത്.
ശ്രീപുരം സ്കൂളിന് സപീപത്ത് വച്ച് പൊലീസിനെ കണ്ടതോടെ കാർ തിരിച്ച് സംഘം രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് കാർ തടഞ്ഞതോടെ സ്പിരിറ്റ് കടത്താൻ ശ്രമിച്ചവർ ഓടി രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്നെങ്കിലും ഇവരെ പിടികൂടാനായില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് സ്പിരിറ്റ് കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു അന്വേഷണം ആരംഭിച്ചു. ഓപ്പറേഷൻ കണ്ണൂർ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആയിരം ലിറ്ററോളം സ്പിരിറ്റ് പൊലീസ് പിടികൂടിയത്.
Read More : ഇറച്ചി കൊണ്ടുവന്ന കവറില്‍ കസ്റ്റംസിന് സംശയം; വിമാനത്താവളത്തിലെ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ കള്ളക്കടത്ത്
അതിനിടെ വടകരയിൽ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 5 കിലോ കഞ്ചാവ് പിടികൂടി. ആർപിഎഫും പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വടകര എക്സ്സൈസ് സർക്കിളും ചേർന്ന് വടകര റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ വടകര സ്റ്റേഷനിൽ എത്തിച്ചേർന്ന ചെന്നൈ - മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തുക ആയിരുന്നു.
ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതായി സംശയിക്കുന്നു. ട്രെയിൻ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam