എടക്കൽ ഗുഹ മേഖലയിലെ ഹോളിഡേ ഹോംസ്, യുവതി അടക്കം അഞ്ച് പേരിൽ നിന്ന് പിടിച്ചത് 104 ഗ്രാം എംഡിഎംഎ; വൻ മയക്കുമരുന്ന് വേട്ട

Published : Nov 16, 2026, 04:36 AM IST
wayanad mdma arrest

Synopsis

വയനാട് അമ്പലവയലിൽ 104 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിലായി. എടക്കൽ ഗുഹ വിനോദ സഞ്ചാര മേഖലയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.

കൽപ്പറ്റ: വയനാട് അമ്പലവയലിൽ വൻ മയക്കുമരുന്ന് വേട്ട. 104 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിലായി. എടക്കൽ ഗുഹ വിനോദ സ‍ഞ്ചാര മേഖലയിലെ ഹോളിഡേ ഹോംസ് ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി പിടിച്ചെടുത്തത്. വയനാട്ടിലെ എടക്കൽ ഗുഹ വിനോദ സഞ്ചാര മേഖലയിൽ റിസോർട്ടുകളും ഹോംസ്റ്റേകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന പരാതി ഉയർന്നു.

തുടർന്ന് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നിരീക്ഷണം ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് ഹോളിഡേ ഹോംസ് ലോഡ്ജിൽ പരിശോധന നടത്തിയത്. പരിശോധനയിൽ എംഡിഎംഎ കണ്ടെത്തിയതോടെ നടത്തിപ്പുകാരായ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു.

പാലക്കാട് സ്വദേശി അക്ബർ, വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് റിഷാദ്, ഷഫീക്ക്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, മടക്കിമല സ്വദേശി വിവേക് എന്നിവരാണ് പിടിയിലായത്. മൈസൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹവുമായി ബന്ധപ്പെട്ട തർക്കം, നവവരന്‍റെ പിതാവിനെ തട്ടിക്കൊണ്ടു പോയി; പിന്തുടർന്നു രക്ഷിച്ച് പൊലീസ്
'ഫാസിസ്റ്റുകൾ ഭീരുക്കളാണ്, നമ്മൾ ധീരന്മാർ; ജനവിരുദ്ധമായ ഒരു തീരുമാനവും ഉണ്ടാകില്ല, ഇത് എന്റെ വാക്ക്' വി.ഡി. സതീശൻ