ഫാസിറും അബ്‍ദുൾ ഗഫൂറും പ്രജീഷും 1,05,000 രൂപ കൊടുത്തത് സീമയ്ക്ക്; നൽകിയത് എംഡിഎംഎയുടെ വില, അറസ്റ്റ്

Published : Jul 19, 2025, 10:13 PM IST
mdma drug wholesaler

Synopsis

തൃശൂരിൽ മയക്കുമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ ഉത്തരേന്ത്യൻ യുവതിയെ എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. 98 ഗ്രാം എംഡിഎംഎയുമായി മുമ്പ് പിടിയിലായ യുവാവിന്റെ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

തൃശൂർ: മയക്കുമരുന്ന് വിപണനത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയ ഉത്തരേന്ത്യൻ യുവതിയെ എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബീഹാർ പട്ന സ്വദേശിനിയായ സീമ സിൻഹയുടെ അറസ്റ്റാണ് ഉത്തര മേഖല എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്‍റെ നേതൃത്വത്തിലുള്ള സംഘം തൃശൂർ വനിതാ ജയിലിൽ വച്ച് രേഖപ്പെടുത്തിയത്.

98 ഗ്രാം എംഡിഎംഎയുമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ ഫാസിർ പിടിയിലായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫാസീറിനോടൊപ്പം മയക്കുമരുന്ന് ഇടപാടുകളിൽ പങ്കാളികളായിരുന്ന അബ്‍ദുൾ ഗഫൂർ, പ്രജീഷ് എന്നിവരെ നേരത്തെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഫാസിർ, അബ്‍ദുൾ ഗഫൂർ, പ്രജീഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ മൂന്ന് പേരും ചേർന്ന് പിടിച്ചെടുത്ത എംഡിഎംഎയുടെ വിലയായ 1,05,000 രൂപ ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിച്ച് വന്നിരുന്ന സീമ സിൻഹയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിട്ടുള്ളതെന്ന് അന്വേഷണത്തിൽ ബോധ്യമായി. തുടർന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം സീമ സിൻഹയെ അന്വേഷിച്ച് ഇവർ താമസിച്ചിരുന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ ഫാസിൽപൂർ എന്ന സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും ഇവർ സ്വദേശമായ ബീഹാറിലെ പട്‌നയിലേക്ക് കടന്നിരുന്നു.

എന്നാൽ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഒരു മയക്കുമരുന്ന് കേസിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് രണ്ടാഴ്ച മുമ്പ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും തൃശൂർ പോലീസ് സിമ സിൻഹയെ അറസ്റ്റ് ചെയ്യുകയും നിലവിൽ വനിതാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയുമാണിവർ. ഇവിടെയെത്തിയാണ് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ