വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട; 11 കിലോ കഞ്ചാവും വാഹനവും പിടികൂടി, ഒരു പ്രതി ഓടി രക്ഷപ്പെട്ടു

Published : May 19, 2020, 08:47 PM IST
വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട; 11 കിലോ കഞ്ചാവും വാഹനവും പിടികൂടി, ഒരു പ്രതി ഓടി രക്ഷപ്പെട്ടു

Synopsis

എക്‌സൈസ് സ്‌കോഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊരകം കല്ലേങ്ങൽ പടിയിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്

വേങ്ങര: മലപ്പുറം വേങ്ങരയില്‍ ഊരകം കല്ലേങ്ങൽപടിയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം എക്‌സെസ് സ്‌കോഡ് നടത്തിയ പരിശോധനയിൽ 11 കിലോ കഞ്ചാവും വാഹനവും പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. എക്‌സൈസ് സ്‌കോഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊരകം കല്ലേങ്ങൽ പടിയിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

ഊരകം കീഴ് മുറി തെക്കേ തൂമ്പത്ത് മുഹമ്മദ് ഖാസി(38)നെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി അച്ചനമ്പലം വാക്കത്തൊടി ജമാലുദ്ദീൻ (27) ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച  കെ എൽ 38 സി 9444 മാരുതി റിറ്റ്സ് കാറും എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ആറ് വലിയ കെട്ടുകളിലായി ചില്ലറ വിൽപ്പന നടത്താനെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. 

PREV
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട