ഇരുനില വീടിന്‍റെ കിടപ്പു മുറിയിലെ തട്ടിൻപുറത്ത് പ്ലാസ്റ്റിക് ചാക്ക്; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കഞ്ചാവ്

Published : Apr 26, 2025, 02:37 PM IST
ഇരുനില വീടിന്‍റെ കിടപ്പു മുറിയിലെ തട്ടിൻപുറത്ത് പ്ലാസ്റ്റിക് ചാക്ക്; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കഞ്ചാവ്

Synopsis

കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടിലെ കിടപ്പുമുറിയിലെ തട്ടിൻപുറത്താണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

കാസര്‍കോട്: കാസര്‍കോട് വീട്ടിൽ നിന്നും വൻ കഞ്ചാവ് വേട്ട. കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് വൻതോതിൽ കഞ്ചാവ് കണ്ടെത്തിയത്.

വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തിൽ മേൽപ്പറമ്പ്,  ഉദുമ, മംഗളൂരു എന്നിവിടങ്ങളിലെ ഫാമിലി റസ്റ്റോറന്‍റ് പാർട്ണർമാരായ സമീര്‍,  മുനീര്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുനില വീടിന്‍റെ മുകളിലത്തെ കിടപ്പ് മുറിയിൽ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി തട്ടിന്‍പുറത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് തട്ടിൻപുറത്ത് കയറി ചാക്ക് പുറത്തെടുതത്ത് പരിശോധിക്കുകയായിരുന്നു.

പുഴയരികിലൂടെ നടക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണു, യുവതി മുങ്ങി മരിച്ചു

ഫ്രാൻസിസ് മാർപ്പാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം; സെന്‍റ് പീറ്റേഴ്സ് ചത്വരം ജനസാഗരം, സംസ്കാര ശുശ്രൂഷകൾ തുടങ്ങി

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം