പെരുമ്പാവൂർ മുടിക്കലിൽ പുഴയരികിൽ നടക്കാനിറങ്ങിയ സഹോദരിമാർ കാൽ വഴുതി വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്

എറണാകുളം: പെരുമ്പാവൂർ മുടിക്കലിൽ പുഴയരികിൽ നടക്കാനിറങ്ങിയ സഹോദരിമാർ കാൽ വഴുതി വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമയാണ് മരിച്ചത്. 19 വയസായിരുന്നു.

ഫാത്തിമയുടെ സഹോദരി ഫർഹത്തിനെ സമീപത്ത് ചൂണ്ട് ഇട്ട് കൊണ്ടിരുന്നയാൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഫാത്തിമയുടെ മൃതദേഹം അപകട സ്ഥലത്ത് നിന്നും മാറിയാണ് ഫയർഫോഴ്സിന്‍റെ സ്ക്യൂബ സംഘം മുങ്ങി എടുത്തത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 


വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങി, പാറക്കെട്ടിൽ നിന്ന് തെന്നി വീണ് ഐഐഎസ്‍ടി വിദ്യാർത്ഥി മുങ്ങി മരിച്ചു

ഫ്രാൻസിസ് മാർപ്പാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം; സെന്‍റ് പീറ്റേഴ്സ് ചത്വരം ജനസാഗരം, സംസ്കാര ശുശ്രൂഷകൾ തുടങ്ങി

YouTube video player