11 year old boy hide in the jungle: മര്‍ദ്ദനം ഭയന്ന് 11കാരന്‍ കാട്ടിലൊളിച്ചത് മണിക്കൂറുകള്‍, സംഭവം പാലക്കാട്

Published : Mar 01, 2022, 11:31 PM ISTUpdated : Mar 01, 2022, 11:34 PM IST
11 year old boy hide in the jungle: മര്‍ദ്ദനം ഭയന്ന് 11കാരന്‍ കാട്ടിലൊളിച്ചത് മണിക്കൂറുകള്‍, സംഭവം പാലക്കാട്

Synopsis

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത് സഹോദരിയെ നേരത്തെ കണ്ടെത്തിയിരുന്നു.  

പാലക്കാട്: മേലാര്‍കോട്  മര്‍ദ്ദനം ഭയന്ന് 11 കാരന്‍ കാട്ടില്‍ ഒളിച്ചു (11 year old boy hide in Jungle). എറെ നേരത്തെ തിരച്ചിലിനൊടുവില്‍ കുട്ടിയെ പൊലീസ് കണ്ടെത്തി. അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. കാപ്പുകാട് വനത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടില്‍ കയറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത് സഹോദരിയെ നേരത്തെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പ്രതീഷ് എന്നയാള്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.

വാട്സ് ആപ്പ് വഴി കുരുക്ക്; ഡോക്ടർക്ക് ഭീഷണി, ഹണി ട്രാപ്പിന് ശ്രമിച്ച യുവതികൾ കുടുങ്ങി

 

തൃശൂർ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ (Doctor) ഹണി ട്രാപ്പിൽപ്പെടുത്തി (Honey Trap) പണം തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഡോക്ടറിൽ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികൾ നടത്തിയത്.

കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെടുകായിരുന്നു പ്രതികൾ. ഇതിന് വേണ്ടി പലതവണ വാട്‌സ് ആപ്പ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തിൽ എസ്ഐ കെ സി ബൈജു, സിനീയർ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി