
കൊച്ചി: എറണാകുളം തൃകാരിയൂരിൽ 11 വയസ്സുകാരി ആത്മഹത്യ ചെയ്തു. ട്യൂഷന് പോകാത്തത് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ ഫാനിൽ തൂങ്ങി ആണ് കുട്ടി മരിച്ചത്. വീട്ടുകാർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തൃകാരിയൂർ സ്വദേശിയായ പതിനൊന്നുകാരി സേതുലക്ഷ്മി ആണ് മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം മലപ്പുറത്ത് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത വളർത്തു മീൻ ചത്തതിന്‍റെ മനോവിഷമത്തിൽ 13 - കാരൻ ആത്മഹത്യ ചെയ്തു എന്നതാണ്. മലപ്പുറം ചങ്ങരംകുളത്താണ് നാടിനെ വേദനയിലാഴ്ത്തിയ സംഭവം നടന്നത്. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ ( 13 ) ആണ് ആത്മഹത്യ ചെയ്തത്. ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. റോഷൻ വളർത്തുന്ന മീനുകൾ കഴിഞ്ഞ ദിവസം ചത്തിരുന്നു. വളർത്തുമീനുകൾ ചത്തതിന് പിന്നാലെ കുട്ടി മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ഇതാകും കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നും ബന്ധുക്കളും കുടുംബാഗംങ്ങളും പറഞ്ഞു. പ്രാവിന് തീറ്റ കൊടുക്കാൻ ടെറസിന് മുകളിൽ കയറിയ കുട്ടിയെ ഒരുമണിക്കൂറായിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോയി നോക്കിയപ്പോഴാണ് ഇരുമ്പ് പൈപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റോഷൻ. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam