പതിനൊന്നു വയസുകാരി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത് പലതവണ പീഡിപ്പിക്കപ്പെട്ട വിവരം; 60കാരൻ പിടിയിൽ

Published : Oct 03, 2024, 12:34 PM IST
പതിനൊന്നു വയസുകാരി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത് പലതവണ പീഡിപ്പിക്കപ്പെട്ട വിവരം; 60കാരൻ പിടിയിൽ

Synopsis

കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ്  വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോഴിക്കോട്: പതിനൊന്നു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കോഴിക്കോട് വയോധികന്‍ അറസ്റ്റില്‍. പേരാമ്പ്ര എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ളയെയാണ് (60) പേരാമ്പ്ര പൊലീസ് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രതി പലതവണയായി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ്  വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പേരാമ്പ്ര പൊലീസും ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് കുഞ്ഞബ്ദുള്ളയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ  കുഞ്ഞബ്ദുള്ളയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു