കാറിലും ബൈക്കിലുമിടിച്ച് മതിൽ തകർത്തു; കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ12 പേർക്ക് പരിക്ക് 

Published : Nov 30, 2022, 04:38 PM ISTUpdated : Nov 30, 2022, 04:40 PM IST
കാറിലും ബൈക്കിലുമിടിച്ച് മതിൽ തകർത്തു; കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ12 പേർക്ക് പരിക്ക് 

Synopsis

ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിൽ വെച്ചാണ് അപകടമുണ്ടായത്.

തൃശൂർ: തൃശൂർ ചെന്ത്രാപ്പിന്നിയിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിൽ വെച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന കാറിലും ബൈക്കിലുമിടിച്ച്  മതിൽ തകർത്താണ് ബസ് നിന്നത്. ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

സിമന്‍റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ നരിക്കുനിയില്‍ സ്വകാര്യബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച 7 മണിയോടെ നരിക്കുനി - എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിന്‍റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തു.

PREV
click me!

Recommended Stories

അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു
'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം