പാലക്കാട് വിവിധയിടങ്ങളിൽ നിന്നായി 12കിലോ കഞ്ചാവ് പിടികൂടി എക്സൈസ്

Published : Jan 07, 2024, 12:27 PM IST
പാലക്കാട് വിവിധയിടങ്ങളിൽ നിന്നായി 12കിലോ കഞ്ചാവ് പിടികൂടി എക്സൈസ്

Synopsis

അഗളിയിൽ രണ്ട് കിലോ കഞ്ചാവുമായി പെട്ടിക്കൽ സ്വദേശികളായ രജീഷ് (39) അഖിലേഷ് (20) എന്നിവരെയാണ് പിടികൂടിയത്. ഇവർ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന കാറും കാറിൽ നിന്ന് എട്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. 

പാലക്കാട്: പാലക്കാട് വിവിധയിടങ്ങളിൽ നിന്നായി 12കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. അഗളി, തൃത്താല എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. അഗളിയിൽ രണ്ട് കിലോ കഞ്ചാവുമായി പെട്ടിക്കൽ സ്വദേശികളായ രജീഷ് (39) അഖിലേഷ് (20) എന്നിവരെയാണ് പിടികൂടിയത്. ഇവർ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന കാറും കാറിൽ നിന്ന് എട്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. 

തൃത്താലയിൽ രണ്ട് ആസം സ്വദേശികളാണ് കഞ്ചാവുമായി പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇരു ചക്ര വാഹനത്തിൽ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവുമായി ആസാം സ്വദേശികളായ മിറാസുൽ ഇസ്ലാം (23), റസീതുൽ ഇസ്ലാം (22) എന്നിവരാണ് അറസ്റ്റിലായത്. 

കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ച് ലഹരിയും അനാശാസ്യ പ്രവർത്തനങ്ങളും,79 ഇടങ്ങളിൽ പരിശോധന, കഞ്ചാവ് പിടിച്ചു

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും