
കൊച്ചി : കൊച്ചിയിൽ സ്പാ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. 79 ഇടങ്ങളിലാണ് പരിശോധന നടന്നത്. നഗരത്തിൽ സ്പാ കേന്ദ്രികരിച്ച് ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കടവന്ത്രയിലെ അലീറ്റ സ്പാ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയിൽ നിന്നും കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ജീവനക്കാരിക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു.
ആയൂർവേദ സ്പ, മസാജിംങ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് കൊച്ചിയിൽ പരിശോധന നടന്നത്. പരിശോധനയിൽ പലയിടത്തും ക്രമക്കേടുകൾ കണ്ടെത്തി. മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരാണ് പല സ്ഥാപനങ്ങളിലുമുളളത്. ചിലയിടങ്ങളിൽ ഡോക്ടർമാരുടെ സേവനമില്ലെന്നും ലൈസെൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ടെന്നും പൊലീസ് കണ്ടെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam