കോഴിക്കോട്ടെ മൊബൈൽ ഫോൺ കടയിൽ മോഷണം; 12 ഫോണുകളും പണവും നഷ്ടമായി

Published : Oct 20, 2022, 10:37 AM IST
കോഴിക്കോട്ടെ മൊബൈൽ ഫോൺ കടയിൽ മോഷണം; 12 ഫോണുകളും പണവും നഷ്ടമായി

Synopsis

മോഷണം നടന്ന കട മാവൂർ പൊലീസ് സ്റ്റേഷന് സമീപത്താണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് മൊബൈൽ കടയിൽ വൻ മോഷണം. കോഴിക്കോട് മാവൂരിലെ മൊബൈൽ ഫോൺ കടയിലാണ് മോഷണം നടന്നത്. അൽ ഫല എന്ന കടയിൽ ഇന്നലെ രാത്രി പൂട്ട് പൊളിച്ചാണ് കള്ളൻ കയറിയതെന്ന് കരുതുന്നു. രാവിലെ കടയുടമ കട തുറക്കാനെത്തിയപ്പോൾ പൂട്ട് പൊളിച്ച നിലയിൽ കണ്ടതോടെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കടയിൽ നടത്തിയ പരിശോധനയിലാണ് ഫോണുകളും പണവും മോഷണം പോയെന്ന് അറിഞ്ഞത്. കടയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്. എത്ര രൂപയുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. 

മോഷണം നടന്ന കട മാവൂർ പൊലീസ് സ്റ്റേഷന് സമീപത്താണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഫോണുകൾക്ക് മാത്രം 1,31,500 രൂപ വിലമതിക്കുമെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ
കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു, 3 വയസുകാരന് ദാരുണാന്ത്യം