കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയിൽ 12 കണ്ടെയ്ൻമെൻറ് സോണുകൾ കൂടി

By Web TeamFirst Published Aug 14, 2020, 8:19 AM IST
Highlights

കോഴിക്കോട് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പുതുതായി 12 പ്രദേശങ്ങൾ കണ്ടെയിൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. കൊവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിൻറെ ഭാഗമായാണ് പുതിയ കണ്ടെയിൻമെൻറ് സോണുകളുടെ പ്രഖ്യാപനം. 

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 1-കല്ലുള്ളതോട്, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 10-ചോയിമഠം, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -അടിവാരം,  ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 6-പട്ടാണിപ്പാറ, വാർഡ് 8-പന്തിരിക്കര, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 4-എടക്കര,  ചോറോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 2-കെ.ടി. ബസാർ, വാർഡ് 17-കുരിയാടി,  ഫറോക്ക് മുൻസിപ്പാലിറ്റിയിലെ വാർഡ് 10-ചുങ്കം, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് 2-കൈപ്രം,  ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ലെ കണ്ണങ്കോട്ട് ഭാഗം - ആലക്കാട്ട് പറമ്പത്ത് പാലോളീ ഭാഗം, തൂണേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 1-മെടവന്തേരി വെസ്റ്റ് എന്നീ വാര്‍ഡുകളാണ് പുതിയ കണ്ടെയിൻമെൻറ് സോണുകളാണ്. 

ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ 2, 3, 4, 5, 6, 7, 9, 13, 14, 16, 18, 21, 22 എന്നിവയെ കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി.

click me!