കൊല്ലത്ത് 12കാരന്‍ കുളത്തിൽ മുങ്ങി മരിച്ചു; കാൽവഴുതി വീണ സഹോദരനെ രക്ഷിക്കാനിറങ്ങുന്നതിനിടെ ​ദുരന്തം

Published : May 31, 2024, 11:07 PM IST
കൊല്ലത്ത് 12കാരന്‍ കുളത്തിൽ മുങ്ങി മരിച്ചു; കാൽവഴുതി വീണ സഹോദരനെ രക്ഷിക്കാനിറങ്ങുന്നതിനിടെ ​ദുരന്തം

Synopsis

കുളത്തിൻകരയിൽ ചെരുപ്പ് കിടക്കുന്നത് കണ്ട ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടികൾ കുളത്തിൽ വീണത് ആദ്യം അറിഞ്ഞത്. 

കൊല്ലം: കൊല്ലം ഉമയനല്ലൂർ മാടച്ചിറയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. മൈലാപ്പൂർ പുതുച്ചിറയിൽ അനീസ് - ഹയറുന്നിസ ദമ്പതികളുടെ മകൻ 12 വയസുള്ള ഫർസീനാണ് മരിച്ചത്. സഹോദരൻ ഏഴു വയസുള്ള അഹ് യാൻ  ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. വൈകിട്ട് ആറേ കാലോടെ കുളത്തിൻകരയിൽ മൂത്രം ഒഴിക്കുന്നതിനിടെ അഹ്യാൻ കാൽ വഴുതി കുളത്തിൽ വീണു.

രക്ഷിക്കാനായി കുളത്തിലിറങ്ങിയതായിരുന്നു ഫർസീൻ. കുളത്തിൻകരയിൽ ചെരുപ്പ് കിടക്കുന്നത് കണ്ട ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടികൾ കുളത്തിൽ വീണത് ആദ്യം അറിഞ്ഞത്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഫർസീൻ്റെ ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടേയും അമ്മ നടത്തുന്ന ബേക്കറിക്ക് സമീപത്തെ കുളത്തിലാണ് അപകടമുണ്ടായത്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ