വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയിൽ, ഡോക്ടര്‍ക്ക് സംശയം, വെളിവായത് 12 -കാരനോട് രണ്ടാനച്ഛൻ കാണിച്ച ക്രൂരത

Published : Apr 12, 2023, 01:28 AM ISTUpdated : Apr 12, 2023, 01:31 AM IST
വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയിൽ, ഡോക്ടര്‍ക്ക്  സംശയം, വെളിവായത് 12 -കാരനോട് രണ്ടാനച്ഛൻ കാണിച്ച ക്രൂരത

Synopsis

മാവേലിക്കര പല്ലാരിമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ 12 വയസുകാരനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാവേലിക്കര: മാവേലിക്കര പല്ലാരിമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനമേറ്റ 12 വയസുകാരനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണുപരിക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ രണ്ടാനച്ഛൻ തന്നെയാണ് കുട്ടിയെ ചികിത്സക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. കുട്ടിയുടെ മൂത്ത സഹോദരനും ഒപ്പമുണ്ടായിരുന്നു. 

രണ്ടാനച്ഛന്റെ പെരുമാറ്റത്തിലുള്ള ആസ്വാഭികതയും കുഞ്ഞിന്റെ പേടിച്ചുള്ള പെരുമാറ്റത്തിലും സംശയം തോന്നിയ ഡോക്ടറുടെ വിശദമായുള്ള പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന പരിക്കുകൾ കണ്ടപ്പോഴാണ് രണ്ടാനച്ഛന്റെ ക്രൂരകൃത്യം കുട്ടി പറയുന്നത്. ഉടൻ തന്നെ പൊലീസ് എയ്ഡ് പോസ്റ്റിലുള്ള പൊലീസുകാരൻ മാവേലിക്കര പൊലീസിൽ വിവരമറിയിച്ചു. 

പൊലീസ് എത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നിന്നും ചൈൽഡ് വെൽൽഫെയർ സെന്ററിൽ വിവരമറിയിച്ചു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പല്ലാരിമംഗലത്ത് വാടകവീട്ടിലാണ് ഇവരുടെ താമസം. രണ്ടാനച്ഛൻ കുട്ടിയെ പതിവായി മർദ്ദിക്കുമായിരുന്നുവെന്നും മാതാവ് ഇതിനെ എതിർത്തിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ തലക്ക് മുറിവേറ്റിട്ടുണ്ട്. മുതുകിലും അരയ്ക്ക് താഴെ പിൻഭാഗത്തും അടികൾ ഏറ്റ് മുറിഞ്ഞ് ഉണങ്ങിയ നിരവധി പാടുകളും ഉണ്ട്.

Read more: കാണാതായ ഭാര്യയ്‌ക്കൊപ്പം മാള പൊലീസ് സ്റ്റേഷനിൽ ആൺസുഹൃത്ത് എത്തി, കത്രിക വച്ച് തലക്ക് കുത്തി ഭര്‍ത്താവ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടികളോട് ലൈംഗിക അതിക്രമം, ബസ് സ്റ്റേഷനിലേക്കെത്തിച്ച് പ്രതിയെ പിടികൂടി, പ്രതിക്ക് 6 വർഷം തടവ് ശിക്ഷ
പ്രിയദർശിനി അങ്ങനയങ്ങ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകില്ല! ആഗ്നസ് റാണി പോരിനിറങ്ങി; മത്സരിക്കാൻ തീരുമാനിച്ച് യുഡിഎഫ്