
മലപ്പുറം: തിരൂരങ്ങാടിയിൽ മാതാവിന്‍റെ വീട്ടിൽ വിരുന്നെത്തിയ വിദ്യാർഥിനി തോട്ടിലെ കുഴിയിൽ മുങ്ങി മരിച്ചു. മൊറയൂർ എടപ്പറമ്പ് സ്വദേശിയും ചാപ്പനങ്ങാടി പി എം എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനുമായ പുന്തല പീടികക്കണ്ടി വീട്ടിൽ അബ്ദുൽ ജബ്ബാറിന്റെ മകൻ ആഫിയ ഫാത്തിമ (12) ആണ് മരിച്ചത്. ഒഴുകൂർ ജിഎംയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
എആർ നഗർ വികെ പടിയിലെ പട്ടശ്ശേരി പുഞ്ചപ്പാടത്തെ തോട്ടിലെ കുഴിയിലാണ് അപകടം നടന്നത്. ആഫിയയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവിൽ ബന്ധുക്കളെത്തിയാണ് കുഴിയിൽ താഴ്ന്നുകിടന്ന കുട്ടിയെ പുറത്തെടുത്തത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരമാണ് മാതാവ് നുസ്രത്തിന്‍റെ വികെ പടിയിലെ വീട്ടിലേക്ക് ആഫിയ വിരുന്നു വന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആഫിയയുടെയും കുടുംബത്തിന്‍റെയും പുതിയ വീടിന്റെ ഗൃഹപ്രവേശനം. ഈ സന്തോഷത്തിൽ നിക്കുമ്പോഴാണ് കുടുംബത്തെയാകെ വേദനയിലാഴ്ത്ത് ആഫിയയുടെ മരണം സംഭവിക്കുന്നത്. മാതാവ്: നുസ്രത്ത്, സഹോദരങ്ങൾ: ആദിൽ, അദ്‌നാൻ, ആരിഫ്.
Read More :മദ്യലഹരിയിൽ റോഡരികിൽ യുവാവ്, യുവതിയോടിച്ച കാർ വളവിൽ വെച്ച് പാഞ്ഞു കയറി, രക്ഷപ്പെടുത്തി ഫയർഫോഴ്സ്
അതിനിടെ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവ് വിപിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയുടെ വിവാഹം. ബന്ധുക്കൾ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസ് എടുത്തു. പതിനഞ്ച് ദിവസം മുമ്പായിരുന്നു ഓട്ടോ ഡ്രൈവറായ വിപിനും സോനയും തമ്മിലുള്ള വിവാഹം. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകുകയായിരുന്നു.
Read More : പാലക്കാട്ടെ എംഡിഎംഎ വേട്ട, പിടിയിലായത് റീൽസ് താരം, സൗന്ദര്യ മത്സരത്തിലും ജേതാവ്, ഹണിട്രാപ്പ് കേസിലും പ്രതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam