ഷൈ​ജു​വി​നെ പി​ടി​കൂ​ടി, ചോദ്യം ചെയ്തപ്പോൾ ഒരു വീടിനെ കുറിച്ച് ചില വെളിപ്പെടുത്തൽ, പിടിച്ചത് 1200 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ

Published : Jul 12, 2026, 04:30 PM IST
tobacco product

Synopsis

തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി വാടക വീട്ടിൽ സൂക്ഷിച്ച 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടികൂടി.

തിരുവനന്തപുരം: വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​മൂ​ല തെ​റ്റി​വി​ള സ്വ​ദേ​ശി ഷൈ​ജു താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് 1200 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ക​ല്ലി​യൂ​ർ പു​ന്ന​മൂ​ട് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രോ​ധി​ത പാ​ൻ​മ​സാ​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ട് വ​ന്ന ഷൈ​ജു​വി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് തെ​റ്റി​വി​ള​യി​ൽ ത​ന്നെ മ​റ്റൊ​രു വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‌​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ചി​രു​ന്ന ഗോ​ഡൗ​ൺ ക​ണ്ടെ​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇന്ന് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ വാ​വാ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഇ​ഐ ര​മേ​ശ് കു​മാ​ർ, പി​ഒ​മാ​രാ​യ ഉ​മാ​പ​തി, അ​രു​ൺ, സി​ഇ​ഒ​മാ​രാ​യ അ​നീ​ഷ്, ലാ​ൽ​കൃ​ഷ്ണ, പ്ര​സ​ന്ന​ൻ, വി​നോ​ദ് കു​മാ​ർ, അ​ഖി​ൽ, ആ​ദ​ർ​ശ് ഡ​ബ്ല്യൂ സി​ഇ​ഒ വി​ഷ്ണു​ശ്രീ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പണം കടം നൽകാത്തതിന്റെ വിരോധം, വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു; മൂന്നുപേർ പിടിയിൽ
താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയനിലയിൽ