
കൊച്ചി: നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ വീടുവിട്ടതായി പരാതി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചമുതൽ കാണാതായത്. രാവിലെ 11 മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഇവർ പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് ഞാറയ്ക്കൽ പൊലീസ് പറഞ്ഞു. ഇനി തിരിച്ച് വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വർഷം കാണാമെന്നും പറഞ്ഞ് കത്തെഴുതി വെച്ചാണ് ഇവർ വീടുവിട്ടത്.
ആദിത്താണ് വീട്ടിൽ കത്തെഴുതി വെച്ചത്. മൂന്ന് പേരും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ നമ്പർ: 9497987119, 9497980482, 0484 2492328. ഞങ്ങളെ മൂന്ന് പേരെ അന്വേഷിച്ച് അച്ഛനും അമ്മയും വരേണ്ടെന്നും ഇനി അടുത്തൊന്നും വീട്ടിലേക്കില്ലെന്നുമാണ് കത്തിൽ പറയുന്നത്. അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഇനി തിരിച്ചുവരൂ. ഞങ്ങൾ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ലെന്നും കത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam