ഗ്രോ ബാഗിൽ വളര്‍ത്തിയത് 13 കഞ്ചാവ് ചെടികൾ, മുളപ്പിച്ചത് വിത്ത് പാകി; യുവാവ് പൊലീസ് പിടിയിൽ

Published : Jan 05, 2024, 05:42 PM ISTUpdated : Jan 05, 2024, 05:44 PM IST
ഗ്രോ ബാഗിൽ വളര്‍ത്തിയത് 13 കഞ്ചാവ് ചെടികൾ, മുളപ്പിച്ചത് വിത്ത് പാകി; യുവാവ് പൊലീസ് പിടിയിൽ

Synopsis

മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

കൊച്ചി: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷിനടത്തിയ യുവാവ് പൊലീസ് പിടിയിൽ. നോർത്ത് പറവൂർ സ്വദേശി സുധീഷിനെയാണ് പറവൂർ പൊലീസ് പിടികൂടിയത്. എറണാകുളം റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 

വഴിക്കുളങ്ങരയിൽ ഓട്ടോ വര്‍ക്ക് ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് പിടിയിലായ പ്രതി. വർക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കണ്ടെത്തിയ തൈകൾക്ക് പതിനെട്ട് സെന്റീമീറ്റർ നീളം വരും. അഞ്ച് വർഷമായി ഇയാൾ വര്‍ക്ക് ഷോപ്പ് നടത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു