കോർപ്പറേഷൻ പരിധിയിൽ മാത്രം 134, തിരുവനന്തപുരത്ത് ജില്ലയിൽ 700 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു; നടപടികളെടുത്ത് തദ്ദേശ വകുപ്പ്

Published : Feb 01, 2026, 01:32 AM IST
Wild boar

Synopsis

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 700 കാട്ടുപന്നികളെ കൊന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. ജനജാഗ്രത സമിതികൾ സജീവമാക്കാനും മലയോര മേഖലകളിലെ മാലിന്യനിക്ഷേപം നിയന്ത്രിക്കാനും ജില്ലാതല യോഗത്തിൽ തീരുമാനമായി.

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ 700 കാട്ടുപന്നികളെ കൊന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ്. 2025 മെയ് 31 മുതൽ നാളിതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 134 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി അധികാരമേറ്റത്തോടെ ജനജാഗ്രത സമിതികൾ കൂടുതൽ പ്രവർത്തന സജ്ജമാക്കാനും പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കുന്നതിനായി കൂടുതൽ വോളണ്ടിയേഴ്സിന് ട്രെയിനിങ് നൽകാനും ജില്ലാതല നിയന്ത്രണ സമിതി യോഗം നിർദേശിച്ചു.

മലയോര മേഖലകളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് സർക്കാർ അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കും കൃഷി വകുപ്പിനും നിർദ്ദേശവും നൽകി.

നന്ദിയോട്, വിതുര, പെരിങ്ങമല ഭാഗങ്ങളിൽ കാട്ടു പോത്തിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ജീവനു ഭീഷണിയുള്ള സാഹചര്യം നിലവിലെന്നും യോഗം വിലയിരുത്തി. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എ ഡി എം വിനീത് ടി കെ, ഡെപ്യൂട്ടി കളക്ടർ ഷീജ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ, ഡിഎംഒ ഡോ.ബിന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

6 വർഷമായി വിജിലൻസ് നിരീക്ഷണത്തിൽ, ചേര്‍ത്തല ജോയിന്‍റ് ആര്‍ടിഒ ഓഫീസിലെ എംവിഐയും ഏജന്‍റും റിമാന്‍ഡിൽ; ഉദ്യോഗസ്ഥനെതിരെ 30 ഓളം പരാതികൾ
പിണറായിയിലെ ജോത്സ്യനെ റമീസ് ഇടയ്ക്കിടെ കണ്ടു, പലകുറി പണവും നൽകി, കാര്യം നടക്കാത്തതിലെ വൈരാഗ്യത്തിൽ കൊലപാതകം; 14 വർഷങ്ങൾക്ക് ശേഷം ശിക്ഷ, ജീവപര്യന്തം