പിണറായിയിലെ ജോത്സ്യനെ റമീസ് ഇടയ്ക്കിടെ കണ്ടു, പലകുറി പണവും നൽകി, കാര്യം നടക്കാത്തതിലെ വൈരാഗ്യത്തിൽ കൊലപാതകം; 14 വർഷങ്ങൾക്ക് ശേഷം ശിക്ഷ, ജീവപര്യന്തം

Published : Jan 31, 2026, 11:21 PM IST
Pinarayi Astrologer Murder

Synopsis

പിണറായിയിൽ 14 വർഷം മുൻപ് ജോത്സ്യനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. വ്യക്തിവൈരാഗ്യത്തെ തുടർന്ന് കുഞ്ഞിരാമൻ ഗുരുക്കളെ കൊലപ്പെടുത്തിയ എരഞ്ഞോളി സ്വദേശി റമീസിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ജ്യോത്സ്യനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി എരഞ്ഞോളി സ്വദേശി സി കെ റമീസിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. റമീസ് 35000 രൂപ പിഴയൊടുക്കാനും ഈ തുക കൊല്ലപ്പെട്ട കൊല്ലപ്പെട്ട കുഞ്ഞിരാമൻ ഗുരുക്കളുടെ ഭാര്യയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പാറപ്രം സ്വദേശി കുഞ്ഞിരാമൻ ഗുരുക്കളെ 2012 ലാണ് ജോത്സ്യാലയത്തിൽ വെച്ച് റമീസ് കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി 4 നായിരുന്നു കേസിനാസ്പദമായ സംഭവം. ഫെബ്രവരി 26 ന് കുഞ്ഞിരാമൻ ഗുരുക്കൾ  മരിച്ചു. വ്യക്തിരമായ കാര്യങ്ങൾക്ക് ജോത്സ്യനെ ഇടയ്ക്കിടെ കണ്ട റമീസ് പലകുറി പണവും നൽകിയിരുന്നു. എന്നാൽ റമീസ് ഉദ്ദേശിച്ച കാര്യം നടന്നില്ല. തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.

സംഭവം ഇങ്ങനെ

പാറപ്രം സ്വദേശി കുഞ്ഞിരാമൻ ഗുരുക്കളെ 2012 ലാണ് ജോത്സ്യരുടെ മുറിയിൽ വെച്ച് റമീസ് കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി 4 നായിരുന്നു റമീസ് ആക്രമണം നടത്തിയത്. പാറപ്രം കോളാട്ടെ കുഞ്ഞിരാമൻ ഗുരുക്കളുടെ ജോതിഷാലയത്തിലേക്ക് എത്തിയാണ് റമീസ് ആക്രമിച്ചത്. നേരത്തെ പലകുറി ജോതിഷ ആവശ്യത്തിനായി റമീസ് ഇവിടെ എത്തിയിട്ടുണ്ട്. കയ്യിൽ കരുതിയ മൂർച്ചയേറിയ ആയുധം കൊണ്ട് കുഞ്ഞിരാമനെ പലകുറി കുത്തിയ ശേഷം റമീസ് ഓടി മറഞ്ഞു. നിലവിളി കേട്ടെത്തിയ മകൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫെബ്രുവരി 26 ന് മരിച്ചു. വ്യക്തിരമായ കാര്യങ്ങൾക്ക് ജോത്സ്യനെ കണ്ട റമീസ് പലകുറി പണവും നൽകിയിട്ടുണ്ട്. എന്നാൽ കാര്യം നടക്കാത്തതിനെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം നഗരത്തിലും രക്ഷയില്ല! കോ‍ർപ്പറേഷൻ പരിധിയിൽ മെയ് മുതൽ ഇത് വരെ വെടിവെച്ച് കൊന്നത് 134 കാട്ടുപന്നികളെ
കൈക്കൂലി കേസിൽ ചേർത്തല എംവിഐയും ഏജന്റും റിമാൻഡിൽ, ബിജുവിനെതിരെ മുപ്പതോളം പരാതികൾ, ആറു വർഷമായി നിരീക്ഷണത്തിൽ