തിരുവനന്തപുരത്ത് 14 കാരൻ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Published : Jul 16, 2025, 07:13 PM IST
death

Synopsis

ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് വീണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് 14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് വീണ് മരിച്ചത്.

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ വീണത്. പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തി താക്കോൽ വാങ്ങി മുന്നിലത്തെ വാതിൽ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

KL 73 A 8540 വാഹനം അതിർത്തി കടന്നെത്തി, കാറിന്റെ മുന്‍വശത്തെ ഡോറിനുള്ളിൽ വരെ ഒളിപ്പിച്ചു വച്ചു; 1 കോടിയിലധികം കുഴൽപ്പണം പിടികൂടി
കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്