ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരൻ കുഴഞ്ഞു വീണ് മരിച്ചു

Published : Jul 23, 2025, 10:51 PM IST
hanging death

Synopsis

സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു.

പാലക്കാട് : ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി