പാലക്കാട് ചിറ്റൂരിൽ സൈക്കിളെടുത്ത് പോയ 14കാരനെ കാണാനില്ല, രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു, സിസിടിവി ദൃശ്യങ്ങൾ

Published : Jul 12, 2026, 10:49 PM IST
child missing

Synopsis

പാലക്കാട് ചിറ്റൂരിൽ 14 വയസ്സുള്ള ഹരീഷ് എന്ന വിദ്യാർത്ഥിയെ കാണാതായി. പുലർച്ചെ സൈക്കിളിൽ വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കണ്ടെത്താൻ പോലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. വാളയാറിന് സമീപത്തുകൂടി കുട്ടി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ 14 കാരനായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് ഇന്നലെ മുതൽ 5.30 മുതൽ കാണാതായത്. ഇന്നലെ പുലര്‍ച്ചെ കുട്ടി 5.30 ന് വീട്ടില്‍ നിന്നും സൈക്കിളിലാണ് പുറത്തേക്ക് പോയത്. സൈക്കിളിൽ പാലക്കാട് ഭാഗത്തേക്ക് പോയി. ചന്ദ്രനഗർ വഴി കഞ്ചിക്കോട്ടേക്കാണ് കുട്ടി പോയതെന്നാണ് സിസിടിവിയിൽ കാണുന്നത്. പൊലീസും നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ തുടരുകയാണ്. കുട്ടി സൈക്കിളില്‍ വാളയാറിന് സമീപത്ത് കൂടി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിറ്റൂര്‍ ബോയ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹരീഷ്. വിദ്യാര്‍ത്ഥിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.  ചിറ്റൂർ കച്ചേരിമേട് മുട്ടിരിഞ്ഞിയിൽ താമസം ചായക്കട നടത്തുന്ന മണികണ്ഠന്റെ മകനാണ് കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക 04923222338/9809789471 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതള്‍' വിരിഞ്ഞു, മഞ്ചേരി അമ്മത്തൊട്ടിലില്‍ ആദ്യ അതിഥി; ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്, അവകാശികള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശം
സാധനങ്ങൾ വാങ്ങാനെത്തി പൊട്ടിച്ചത് അഞ്ചര പവന്റെ സ്വർണമാല, മുങ്ങിയത് കൊല്ലത്തേക്ക്, കേരള പൊലീസ് കാവലിൽ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്