14 വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; പ്രതിക്ക് 80 വർഷം കഠിനതടവും പിഴയും

Published : Oct 05, 2023, 05:13 PM IST
14 വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി; പ്രതിക്ക് 80 വർഷം കഠിനതടവും പിഴയും

Synopsis

പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. 

ഇടുക്കി: ഇടുക്കിയിൽ 14 വയസ്സുകാരിയെ ബലാത്സം​ഗത്തിനിരയാക്കി ​ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. പെൺകുട്ടിയുടെ ബന്ധുവും കൂടിയാണ് പ്രതി. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്.  2020 ൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ്  സംഭവം നടന്നത്. പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ്  ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു