വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ 14-കാരൻ്റെ പരാതി; പുറത്തായത് രണ്ടാനച്ഛൻ്റെ കൊടും ക്രൂരത; കേസ്

Published : Jun 24, 2026, 10:23 AM IST
Vattiyoorkkavu police

Synopsis

തിരുവനന്തപുരം വട്ടിയൂർക്കാവിൽ 14 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജഹാനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് വട്ടിയൂർക്കാവ് പോലീസ് നടപടി സ്വീകരിച്ചത്. തല ചുവരിലിടിപ്പിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചെയ്തതായി കുട്ടി പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: വട്ടിയൂർക്കാവ് കാവല്ലൂരിൽ 14 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു. കാവല്ലൂർ സ്വദേശി ഷാജഹാനെതിരെയാണ് വട്ടിയൂർക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മർദ്ദനമേറ്റ ബാലൻ നേരിട്ട് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ജൂൺ 22-ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. 

അമൽ മുഹമ്മദ് എന്ന 14 വയസ്സുകാരനാണ് പരാതിക്കാരൻ. കുട്ടിയെ രണ്ടാനച്ഛനായ ഷാജഹാൻ വീടിന് മുകളിലത്തെ നിലയിൽ വെച്ച് ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം മുടിയിൽ പിടിച്ച് തല ചുവരിലിടിപ്പിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു. നിലത്തു വീണ കുട്ടിയുടെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ച് വേദനിപ്പിച്ചതായും എഫ്ഐആറിൽ ഉണ്ട്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകൾ പ്രകാരവും, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വട്ടിയൂർക്കാവ് എസ്ഐ അഭിജിത്ത് ബി. ആണ് കേസ് അന്വേഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സണ്ണി ജോസഫിന്‍റെ പിഎസിന്‍റെ പേരിൽ വ്യാജ സീലുണ്ടാക്കി കോൺഗ്രസ് നേതാവ്; കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്
ലേണേഴ്സ് ലൈസൻസ് എടുക്കാൻ ആലത്തൂര്‍ ആര്‍ടി ഓഫീസിലേക്ക് വന്നത് സ്കൂട്ടി ഓടിച്ചുകൊണ്ട്; യുവതിക്കും ഭര്‍ത്താവിനും 5000 രൂപ പിഴ