സണ്ണി ജോസഫിന്‍റെ പിഎസിന്‍റെ പേരിൽ വ്യാജ സീലുണ്ടാക്കി കോൺഗ്രസ് നേതാവ്; കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്

Published : Jun 24, 2026, 09:20 AM IST
fake seal congress leader scam

Synopsis

കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഡിസിസിയുടെയും മന്ത്രിയുടെ പിഎസിന്‍റെയും പേരിൽ വ്യാജ സീലുകളുണ്ടാക്കിയാണ് കക്കാട് മണ്ഡലം പ്രസിഡന്‍റ് ടി മുരളി തട്ടിപ്പ് നടത്തിയത്. അഞ്ചുപേരിൽ നിന്നായി പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

കണ്ണൂർ: വ്യാജ സീലുണ്ടാക്കി ജോലി വാഗ്ദാനം നടത്തിയ കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി. കണ്ണൂർ കോർപ്പറേഷനിലാണ് ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയത്. കക്കാട് മണ്ഡലം പ്രസിഡന്‍റ് ടി മുരളിക്കെതിരെയാണ് വ്യാജ സീലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന ആരോപണം. കണ്ണൂർ ഡിസിസിയുടെയും മന്ത്രി സണ്ണി ജോസഫിന്‍റെ അഡീഷണൽ പി എസ് ചന്ദ്രൻ തില്ലങ്കേരിയുടെയും പേരിലാണ് വ്യാജ സീലുകൾ ഉണ്ടാക്കിയത്. വിശ്വാസം പിടിച്ചു പറ്റാൻ യൂണിഫോം ഉൾപ്പെടെ നൽകി. തട്ടിപ്പിനിരയായത് അഞ്ചു പേരാണെന്നും 10 ലക്ഷം രൂപയോളം മുരളി കൈക്കലാക്കിയെന്നുമാണ് പരാതി. മുരളിക്കെതിരെ ഡിസിസി പ്രസിഡന്‍റ് ചന്ദ്രൻ തില്ലങ്കേരിയും പരാതി നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലേണേഴ്സ് ലൈസൻസ് എടുക്കാൻ ആലത്തൂര്‍ ആര്‍ടി ഓഫീസിലേക്ക് വന്നത് സ്കൂട്ടി ഓടിച്ചുകൊണ്ട്; യുവതിക്കും ഭര്‍ത്താവിനും 5000 രൂപ പിഴ
ലഹരി ഇടപാട് പ്രതീക്ഷിച്ചാണ് കായംകുളം പൊലീസ് നിധീഷിന്റെ വീട്ടിൽ എത്തിയത്, പക്ഷെ കണ്ടെത്തിയത് കോടികൾ വിലയുള്ള ആംബര്‍ഗ്രിസ്