
പാലക്കാട്: ചെർപ്പുളശ്ശേരി ഇരുമ്പാലശേരി യു പി സ്കൂൾ മുറ്റത്തേക്ക് കടന്നാൽ ഒരേ മുഖം രണ്ട് തവണ കണ്ണിൽപ്പെട്ടേക്കാം. ഒന്നല്ല രണ്ടല്ല, യു കെ ജി മുതൽ ഏഴ് വരെ സ്കൂളിൽ പഠിക്കുന്നത് 15 ജോഡി ഇരട്ടകളാണ്.
സ്കൂളിൽ ആകെ കുട്ടികൾ 900. ഇരട്ടകൾ മാത്രം 30. ഒപ്പം ഒരു മൂവർ സംഘവുമുണ്ട്. ഇതിൽ 3 ഇരട്ടകൾ പെൺകുട്ടികളാണ്. 7 ഇരട്ടകൾ ആൺകുട്ടികളും. 5 ജോടികൾ ആൺ - പെൺ സഹോദരങ്ങളാണ്.
ലിയാനും ലിജിനയും ലിസ്‌മയും ലിസ്നയും വരുന്നത് ഒരു വീട്ടിൽ നിന്നാണ്. സഫുവാനോട് പറയേണ്ട കാര്യം സുഫിയാനോടും ബാസിമിനോട് പറയേണ്ടത് ബാസിലിനോടും പറഞ്ഞ് അബദ്ധത്തിലായ അധ്യാപകരും കൂട്ടുകാരും ഉണ്ടിവിടെ. അണ്ണന്‍ കാട്ടിയ കുസൃതിക്ക് തമ്പിക്ക് നുള്ള് കൊടുത്ത് പൊല്ലാപ്പിലാവാതിരിക്കാന്‍ അധ്യാപകരുടെ കയ്യിലൊരു ട്രിക്കുണ്ട്. തുടക്കത്തില്‍ കുട്ടികളെ കണ്ട് മനസ്സിലാക്കാന്‍ ഒരുപാട് പ്രയാസമുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെ ഓരോ അടയാളങ്ങള്‍ കണ്ടെത്തിയാണ് അവരെ മനസ്സിലാക്കുന്നതെന്ന് പ്രധാനാധ്യാപിക നസീറ പറഞ്ഞു.
'എല്ലാരും ചൊല്ലണതല്ലോ എയും ആനും കണ്‍ഷ്യൂഷനാ': ആടിപ്പാടി കുരുന്നുകള്‍, ഷജില ടീച്ചര്‍ സൂപ്പറാ...
ഇരട്ട കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർക്കുമുണ്ട് ഇരട്ട കുട്ടികൾ എന്നതാണ് മറ്റൊരു കൗതുകം. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കൌതുകം നിറഞ്ഞതാണ്. വളരെ സന്തോഷമുണ്ടെന്ന് ഫായിസ ടീച്ചര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam