പ്രതീക്ഷകള്‍ വിഫലമായി; പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

Published : Oct 30, 2025, 05:50 PM IST
Sinan

Synopsis

പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍. കൊടിയത്തൂര്‍ ബുഹാരി ഇസ്ലാമിക് സെന്റര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു സിനാന്‍

കോഴിക്കോട്: കനത്ത മഴയില്‍ മാലിന്യ ടാങ്കിനായി എടുത്ത വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആലുവ സ്വദേശി മുഹമ്മദ് സിനാന്‍(15) ആണ് ചികിത്സയിലിക്കെ അപകടം നടന്ന് പത്താം ദിവസം മരിച്ചത്. മലപ്പുറം വണ്ടൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍. കൊടിയത്തൂര്‍ ബുഹാരി ഇസ്ലാമിക് സെന്റര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു സിനാന്‍. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് അപകടം നടന്നത്. കൊടിയത്തൂര്‍ ആലിങ്ങലിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ മാലിന്യ ടാങ്കിനായി നിര്‍മിച്ച കുഴിയില്‍ കുട്ടി വീഴുകയായിരുന്നു. മഴ പെയ്ത് കുഴിയാകെ വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു. പന്തിന് പിന്നാലെ ഓടിയപ്പോള്‍ കുഴിയില്‍ വീണുപോവുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം