മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിന് പത്താം ക്ലാസുകാരി ജീവനൊടുക്കി

Published : Jun 06, 2022, 07:48 AM ISTUpdated : Jun 06, 2022, 08:54 AM IST
മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കിയതിന് പത്താം ക്ലാസുകാരി ജീവനൊടുക്കി

Synopsis

കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശിവാനിയുടെ അച്ഛൻ രതീഷ് വിദേശത്താണ്

കൊല്ലം: മൊബൈൽ ഫോൺ അമിത  ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്. അമ്മ സിന്ധു വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടിനകത്ത് മുറിയിൽ കയറിയ ശേഷം ശിവാനി തൂങ്ങിമരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശിവാനിയുടെ അച്ഛൻ രതീഷ് വിദേശത്താണ്. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ഭാര്യയും ഭർത്താവും മരിച്ച നിലയിൽ

കോഴിക്കോട്: വടകര തിരുവള്ളൂരിൽ ഭാര്യയെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുയ്യാലിൽ മീത്തൽ ഗോപാലൻ, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയിൽ തൂങ്ങിയ നിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ലീല ഏറെനാളായി അസുഖ ബാധിതയായി  കിടപ്പിൽ ആയിരുന്നു. ഇതിൻ്റെ മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

ലോറി സ്കൂട്ടറിൽ ഇടിച്ച് കോഴിക്കോട് യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയിൽ

കോഴിക്കോട്: മുക്കത്തിന് അടുത്ത് ലോറി സ്കൂട്ടറിൽ ഇടിച്ച്  ഒരാൾ മരിച്ചു. വാഹനാപകടത്തിലാണ് പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ( 22) മരിച്ചത്. കൂടെയുണ്ടായിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം

PREV
Read more Articles on
click me!

Recommended Stories

അരയ്ക്ക് കൈയും കൊടുത്ത് ആദ്യം ഗേറ്റിന് മുന്നിൽ, പിന്നെ പതിയെ പതിയെ പോ‍ർച്ചിലേക്ക്; പട്ടാപ്പകൽ സ്കൂട്ടറുമായി കടക്കുന്ന വീഡിയോ
ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം