ലോക പരിസ്ഥിതി ദിനത്തിൽ മരത്തൈകൾ പിഴുതെതെറിഞ്ഞ് വേറിട്ട കർഷക പ്രതിഷേധം

Published : Jun 06, 2022, 12:05 AM IST
ലോക പരിസ്ഥിതി ദിനത്തിൽ മരത്തൈകൾ പിഴുതെതെറിഞ്ഞ് വേറിട്ട കർഷക പ്രതിഷേധം

Synopsis

എല്ലാ വർഷവും ജൂൺ അ‍ഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ മരം നടൽ നാടകമാമാങ്കം നടത്തി പരിസ്ഥിതി സംരക്ഷണം പ്രഖ്യാപിക്കുകയും, യഥാർത്ഥ പരിസ്ഥിതി സംരക്ഷകരായ കർഷകരെ പരിസ്ഥിതി വിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ച് കപട പരിസ്ഥിതി തീവ്രവാദികൾക്കെതിരേ വ്യത്യസ്ത പ്രതിഷേധവുമായി കർഷകർ. 

കോഴിക്കോട്: എല്ലാ വർഷവും ജൂൺ അ‍ഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ മരം നടൽ നാടകമാമാങ്കം നടത്തി പരിസ്ഥിതി സംരക്ഷണം പ്രഖ്യാപിക്കുകയും, യഥാർത്ഥ പരിസ്ഥിതി സംരക്ഷകരായ കർഷകരെ പരിസ്ഥിതി വിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ച് കപട പരിസ്ഥിതി തീവ്രവാദികൾക്കെതിരേ വ്യത്യസ്ത പ്രതിഷേധവുമായി കർഷകർ. 

ലോക പരിസ്ഥിതി ദിനത്തിൽ തങ്ങളുടെ കൃഷിയിടങ്ങളിലെ മരത്തൈകൾ പിഴുതെറിഞ്ഞു കൊണ്ടാണ് അവർ മരവാദ ഭീകരതയ്ക്കെതിരെ പ്രതിഷേധിച്ചത്. കർഷകനെ സംബന്ധിച്ചിടത്തോളം സ്വന്തം പറമ്പിൽ നട്ടുവളർത്തുന്ന മരങ്ങൾ മുറിക്കാൻ അവകാശമില്ലാത്തിടത്തോളം കാലം ഈ മരവാദം ഒരു പ്രഹസനമാണ്. പരിസ്ഥിതി ദിനത്തിൽ വനം വകുപ്പും സർക്കാരും ചേർന്നു നടത്തുന്ന മരം നടീൽ എന്ന കോടികളുടെ തട്ടിപ്പ് നിർത്തേണ്ട സമയമായെന്നും, വർഷങ്ങളായി നട്ട മരങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും, വനം വകുപ്പ് സഹസ്ര കോടികളുടെ തടി വെട്ടി വിൽക്കുകയും, കർഷകരെ സ്വന്തം പറമ്പിലെ മരം വെട്ടാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടതാപ്പ് അവസാനിപ്പിക്കണമെന്നും കേരള ഇൻഡിപെൻഡന്റ് ഫാർമേർസ് അസോസിയേഷന്റ (കിഫ) ആവശ്യപ്പെട്ടു. 

'ഈ ഓർമ്മകൾ എല്ലാ കൂലിപ്പണിക്കാർക്കും അവരുടെ സ്വപ്‌നങ്ങൾ കാണുന്ന മക്കൾക്കും വേണ്ടി'

കേരള ഇൻഡിപെൻഡന്റ് ഫാർമേർസ് അസോസിയേഷന്റ (കിഫ) നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ, പിഴുതെടുത്ത മരതൈകളിൽ ഓരോന്ന് വനം വകുപ്പിന് വളർത്തുവാനായി വനം മന്ത്രിക്കും , വനം വകുപ്പ് മേധാവിക്കും പാർസൽ ആയി അയച്ചു കൊടുക്കുകയും ചെയ്യും. പ്രതിഷേധ പരിപാടികൾ കെ.ഐ.എഫ്എ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ  ഉദ്ഘാടനം ചെയ്തു. കർഷകന് സ്വന്തം പറമ്പിൽ ഏതു തരം മരം നടാനും കാർഷികോൽപ്പന്നമെന്ന നിലയിൽ ആവശ്യാനുസരണം മുറിച്ചെടുക്കാനുമുള്ള അവകാശം ലഭിക്കുന്നതു വരെ ജൂൺ 5 ന് കർഷകർ മരങ്ങൾ പിഴുതെറിയുക തന്നെ ചെയ്യുമെന്ന് കിഫ ഭാരവാഹികൾ അറിയിച്ചു.

"

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും