അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു

Published : Mar 31, 2025, 10:49 PM ISTUpdated : Mar 31, 2025, 11:16 PM IST
അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു

Synopsis

പത്തനംതിട്ട വലഞ്ചുഴിയിൽ അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു. അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്. അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു. അഴൂർ സ്വദേശി ആവണി (15) ആണ് മരിച്ചത്. അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നയാളും നീന്തി കയറി. പെൺകുട്ടിക്കായി ഫയർഫോഴ്സ് നടത്തിയ  തെരച്ചിലാലാണ് രാത്രി പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു ഇവർ. ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടി വെള്ളത്തിലേക്ക് ചാടിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 

മലപ്പുറത്ത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു