
തിരുവനന്തപുരം: പതിനഞ്ചുകാരിയെ തട്ടി കൊണ്ട് പോയി ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ 37കാരന് 18 വര്‍ഷം തടവും പിഴയും.
ഷമീർ (37)എന്ന ബോംബെ ഷമീറിനെയാണ് കഠിന തടവിനും തൊണ്ണൂറായിരം രൂപ പിഴയടയ്ക്കാനും തിരുവനന്തപുരം പ്രത്യേക അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജ് അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. കുട്ടിക്ക് പിഴ തുകയും സർക്കാർ നഷ്ട പരിഹാരവും നല്കണമെന്ന് വിധിയിൽ പറയുന്നു.
2023 ഫെബ്രുവരി 24ന് രാത്രി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടിയുടെ ചേച്ചി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയതിനാൽ കുട്ടി സഹായിക്കാൻ വന്നതായിരുന്നു കുട്ടി. മെഡിക്കൽ കോളേജിന് പുറത്ത് സാധനം വാങ്ങിക്കാൻ നിൽക്കുമ്പോൾ പ്രതി കുട്ടിയുടെ മൊബൈൽ നമ്പർ ചോദിച്ചു. കുട്ടി നല്കാത്തപ്പോൾ കുട്ടിയുടെ കയ്യിൽ പിടിച്ച് ഫോൺ പിടിച്ചു വാങ്ങി പ്രതിയുടെ നമ്പറിലേയ്ക്ക് വിളിച്ചു നമ്പർ തമാക്കി.
കുട്ടിയും അമ്മൂമ്മയും കൂടി സെക്യൂരിറ്റി ഓഫീസിൽ പരാതിപ്പെട്ടു. ഈ സമയം പ്രതി കുട്ടിയെ വിളിച്ചു പുറത്ത് വരാൻ പറഞ്ഞു. തന്റെ കയ്യിൽ പിടിച്ചത് ചോദിക്കാനായി കുട്ടി പ്രതിയുടെ അടുത്തേയ്ക്ക് പോയപ്പോൾ പ്രതി കുട്ടിയെ ഓട്ടോയ്ക്കുള്ളിൽ പിടിച്ച് കയറ്റുകയും ഓട്ടോയുമായി ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് തട്ടിക്കൊണ്ട് പോയി. തുടർന്ന് ഓട്ടോയ്ക്കുള്ളിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. കുട്ടി നിലവിളിച്ചപ്പോൾ അത് വഴി ബൈക്കിൽ വന്ന രണ്ട് പേർ ഇത് കാണുകയും.
ബൈക്ക് നിർത്തിയപ്പോൾ പ്രതി ഓട്ടോ എടുത്ത് കുട്ടിയുമായി കടന്നുകളയുകയും ചെയ്തു. ബൈക്കിലുള്ളവർ ഓട്ടോയെ പിന്തുടരുകയും, ഒരാൾ വഞ്ചിയൂർ സ്റ്റേഷനിൽ ഇറങ്ങി വിവരം പറയുകയും ചെയ്തു. ബൈക്ക് അയാളെ പിന്തുടരുന്നത് കണ്ട് പ്രതി കുട്ടിയെ തമ്പാനൂരിൽ ഇറക്കി വിട്ടിട്ട് ഓട്ടോയിൽ രക്ഷപ്പെട്ടു. റോഡിൽ നിന്ന് കുട്ടി പൊട്ടികരയവേ ബൈക്കിൽ പിന്തുടർന്നയാൾ കാര്യം ചോദിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.മെഡിക്കൽ കോളേജ് സി.ഐ പി.ഹരിലാൽ ,എസ്.ഐ എ എൽ പ്രിയ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്.