
കൊച്ചി: കൊച്ചി മുനമ്പത്ത് നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി. 7 പേരടങ്ങുന്ന സംഘത്തെയാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനികൾ ഹൈകോർട്ട് ജംഗ്ഷനിൽ ബസിൽ വന്നിറങ്ങുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളെ പൊലീസ് അവിടെ നിന്ന് വൈപിനിലേക്ക് കൊണ്ട് പോയി. കാണാതായതിനെ തുടർന്ന് കുട്ടികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് കുട്ടികളെ കണ്ടെത്തിയത്.