ചെയിൻ പൊട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, കോട്ടയത്ത് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Published : Feb 04, 2024, 08:24 PM ISTUpdated : Feb 04, 2024, 09:53 PM IST
ചെയിൻ പൊട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, കോട്ടയത്ത് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Synopsis

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ (15) ആണ് മരിച്ചത്.

കോട്ടയം : കോട്ടയം പവർ ഹൗസ് ജംഗ്ഷനിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിയും സുഹൃത്തും മരിച്ചു. പള്ളം കൊട്ടാരം റോഡിൽ മറ്റത്തിൽ ജോഷ്വാ ജോയൽ (15) , പ്ലസ് വൺ വിദ്യാർഥി അബിഗേൽ എന്നിവരാണ് മരിച്ചത്. ചെയിൻ പൊട്ടി നിയന്ത്രണം വിട്ട റോഡിൽ മറിഞ്ഞ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നു.   വൈകിട്ട് 3.50 ന് പള്ളം പവർഹൗസ് ജംഗ്ഷനിലായിരുന്നു അപകടം. ബൈക്കിൻ്റെ ചെയിൻ പൊട്ടി റോഡിൽ വീണ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. 


 

 

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ