
ഇടുക്കി: കൊവിഡിന്റെ പശ്ചാതലത്തില്‍ പൂട്ടിക്കിടന്ന വനംവകുപ്പിന്റെ എക്കോ ടൂറിസം സെന്ററുകള്‍ തുറന്നെങ്കിലും സന്ദര്‍ശകരുടെ എണ്ണം കുറയുന്നത് തിരിച്ചടിയാവുന്നു. ഒരു ദിവസം 300 സന്ദര്‍ശകര്‍ക്കാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ അനുമതിയെങ്കിലും ഒരാഴ്ചക്കിടെ എത്തിയത് 150 പേര്‍ മാത്രമാണ്. ഞയറാഴ്ചയാണ് ഏറ്റവുമധികം ആളുകള്‍ എത്തിയത് 60 പേര്‍.
മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ തുങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കുവാന്‍ ആരും എത്തിയതുമില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നിരോധമുള്ളതാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് അധിക്യതര്‍ പറയുന്നത്.
പലരും കുട്ടികളുമൊത്താണ് സന്ദര്‍ശനത്തിനായി എത്തുന്നത്. ഇവരെ സന്ദര്‍ശനത്തിന് അനുവധിക്കാന്‍ പറ്റുന്നില്ല. തന്നെയുമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം നിലനില്‍ക്കുന്നതും പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നു. സന്ദര്‍ശകരുടെ എണ്ണം കുറയുന്നത് തൊഴിലാളികളുടെ നിലനില്‍പ്പിനും തിരിച്ചടിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam