കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ചു

Published : May 15, 2023, 09:48 PM IST
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ചു

Synopsis

കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട അഭിനവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല

കൊല്ലം:  ചടയമംഗലത്ത് പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്. ഇത്തിക്കരയാറ്റിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം ആറ്റിൽ ആറാട്ടുകുളം ഭാഗത്ത് കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട അഭിനവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയർ ഫോഴ്സ് അടക്കം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ അഭിനവ് അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി