ഇ‌ടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽപ്പെട്ടു, ആശുപത്രിയിൽ കൊണ്ടുപോകവെ ആംബുലൻസ് മറിഞ്ഞു

Published : May 15, 2023, 09:33 PM IST
ഇ‌ടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിൽപ്പെട്ടു, ആശുപത്രിയിൽ കൊണ്ടുപോകവെ ആംബുലൻസ് മറിഞ്ഞു

Synopsis

യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ആബുലൻസ് മറിഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള 12 അംഗ വിനോദ സഞ്ചാര സംഘമായിരുന്നു അടിമാലി ഇരുമ്പുപാലം പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയുടെ ഭാഗമായ അമ്മാവൻ കുത്തിലെത്തിയത്.

ഇടുക്കി: ആലപ്പുഴയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവാവ് അടിമാലി പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയിൽ വെള്ളച്ചാട്ടത്തിൽപ്പെട്ടു. യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ആബുലൻസ് മറിഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള 12 അംഗ വിനോദ സഞ്ചാര സംഘമായിരുന്നു അടിമാലി ഇരുമ്പുപാലം പതിനാലാം മൈലിന് സമീപം ദേവിയാർ പുഴയുടെ ഭാഗമായ അമ്മാവൻ കുത്തിലെത്തിയത്. കുളിക്കുന്നതിനിടയിൽ സംഘത്തിൽപ്പെട്ട ആലപ്പുഴ പുന്നപ്ര അറവാട് സ്വദേശി യദു (19) അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്നവരും പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് യുവാവിനെ രക്ഷപ്പെടുത്തി അടിമാലി

താലൂക്കാശുപത്രിയിൽ എത്തിച്ചു. യുവാവുമായി ആശുപത്രിയിലേക്ക് വരുന്നതിനിടയിൽ ആംബുലൻസ് അടിമാലി ഈസ്റ്റേൺ കമ്പനിക്ക് സമീപം റോഡിൽ മറിഞ്ഞു. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ച ശേഷം യുവാവിനെ വിദ​ഗ്ധ ചികിത്സക്കായി കൊണ്ടുപോയി.

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു