ഭാര്യയെ മുറിയിൽ പൂട്ടിയിട്ടു, അക്രമം, പൊലീസിനെ വിളിച്ച് രക്ഷ; പൊലീസുകാരന്‍റെ മൂക്ക് പൊട്ടിച്ച് പ്രതി ഓടി

Published : May 15, 2023, 08:46 PM ISTUpdated : May 20, 2023, 10:22 PM IST
ഭാര്യയെ മുറിയിൽ പൂട്ടിയിട്ടു, അക്രമം, പൊലീസിനെ വിളിച്ച് രക്ഷ; പൊലീസുകാരന്‍റെ മൂക്ക് പൊട്ടിച്ച് പ്രതി ഓടി

Synopsis

മൂക്കിന് പരിക്കേറ്റ പാമ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്

കോട്ടയം: കുടുംബ വഴക്ക് അന്വേഷിക്കാൻ എത്തിയ പൊലീസുകാരന് കോട്ടയത്ത് മർദ്ദനമേറ്റു. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്. മർദ്ദനത്തിൽ ജിബിന്‍റെ മൂക്കിനാണ് പരിക്കേറ്റത്. ജിബിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസുകാരനെ മർദ്ദിച്ചത്. ആക്രമണ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

വീട്ടിൽ നിന്ന് ദുർഗന്ധമെന്ന് അയൽവാസിയുടെ പരാതി, പൊലീസെത്തി പരിശോധന; ഗൃഹനാഥന്‍റെ മൃതദേഹം കണ്ടെത്തി

കുടുംബ വഴക്കിനെ തുടർന്ന് സാമിന്‍റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് എത്തുമ്പോൾ സാം ഭാര്യയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. മുറി തുറക്കാൻ ശ്രമിക്കുന്നതിനിടയാണ് സാം പൊലീസുകാരനെ ആക്രമിച്ചത്. ഇതിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്ന ഭാര്യയെ പൊലീസ് മോചിപ്പിച്ചു. പൊലീസുകാരനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസ്.

അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായി എന്നതാണ്. ആക്രമണത്തിൽ എസ് ഐക്ക് പരിക്കേൽക്കുകയും ചെയ്തു. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധ നടത്തുന്നതിടെയാണ് ആക്രമണം ഉണ്ടായത്. എസ് ഐയും പൊലീസുകാരുമടങ്ങുന്ന പ്രട്രോളിംഗ് വാഹനത്തിന് നേരെ അഞ്ചംഗ സംഘത്തിന്‍റെ ആക്രമണമാണ് ഉണ്ടായത്. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. അഞ്ചംഗ സംഘം ഗ്രേഡ് എസ് ഐ യുടെ തലക്ക് കമ്പി കൊണ്ട് അടിക്കുകയായിരുന്നു ആക്രമണത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഗ്രേഡ് എസ് ഐ ജയപ്രകാശിന്‍റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. രാത്രിയിലെ പട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ഗ്രേഡ് എസ് ഐ ജയപ്രകാശിന്‍റെ തലക്ക് അടിച്ച സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൂന്തുറ പൊലീസ് വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം