
മലപ്പുറം: മലപ്പുറം ജില്ലയില്‍ 16 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും മറ്റുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
ജൂണ്‍ 12 ന് രോഗം സ്ഥിരീകരിച്ച എടക്കര ഉപ്പട സ്വദേശിനിയില്‍ നിന്നാണ് മഞ്ചേരി അമ്പലപ്പാട് സ്വദേശി 44 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂണ്‍ 19 ന് ബെംഗലൂരുവില്‍ നിന്ന് തിരിച്ചെത്തിയ ചെറുമുക്ക് നന്നമ്പ്ര സ്വദേശി 52 വയസുകാരന്‍, ജൂണ്‍ 11 ന് ദമാമില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ തലക്കാട് തെക്കന്‍കുറ്റൂര്‍ സ്വദേശി 42 വയസുകാരന്‍, ജൂണ്‍ 18 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ മമ്പാട് വടപുറം സ്വദേശി 36 വയസുകാരന്‍, ജൂണ്‍ 13 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ കരുളായി സ്വദേശിനി 23 വയസുകാരി, ഇവരുടെ നാല് വയസുള്ള മകള്‍, മെയ് 31 ന് ദുബായില്‍ നിന്നും വാഴയൂര്‍ സ്വദേശി 32 വയസുകാരന്‍, ജൂണ്‍ 10 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി 34 വയസുകാരന്‍, ജൂണ്‍ 18 ന് മസ്‌ക്കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ താനൂര്‍ ഓലപ്പീടിക സ്വദേശി 45 വയസുകാരന്‍, ജൂണ്‍ 13 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ തലക്കാട് പൂഴിക്കുന്ന് സ്വദേശിനി 25 വയസുകാരി, മെയ് 31 ന് അബുദബിയില്‍ നിന്നും കരിപ്പൂര്‍ വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി കുറ്റിപ്പാല സ്വദേശിനി 27 വയസുകാരി, ജൂണ്‍ 19 ന് കുവൈത്തില്‍ നിന്നും കൊച്ചി വഴി തിരിച്ചെത്തിയ പാണ്ടിക്കാട് കോടശ്ശേരി സ്വദേശി 38 വയസുകാരന്‍, ജൂണ്‍ 18 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ എടപ്പാള്‍ അയിലക്കാട് സ്വദേശി 30 വയസുകാരന്‍, ഇയാളുടെ ഭാര്യ (23), മൂന്നു വയസുള്ള മകള്‍ എന്നിവരാണ് രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ പെരുമണ്ണ ക്ലാരി കോഴിച്ചെന സ്വദേശി 48 വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam