സംഗീത സംവിധായകനെ ആക്രമിച്ച കേസ്: വൈക്കം സ്വദേശി അറസ്റ്റിൽ

Published : Aug 16, 2021, 01:39 PM IST
സംഗീത സംവിധായകനെ ആക്രമിച്ച കേസ്: വൈക്കം സ്വദേശി അറസ്റ്റിൽ

Synopsis

ഇക്കഴിഞ്ഞ പതിനൊന്നിന് സിനിമ സംബന്ധിച്ച ചർച്ചയ്ക്ക് ശേഷം വൈകുന്നേരം ഏഴരയ്ക്ക് ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങവെയാണ് ജയ്സണെ മൂന്നംഗ സംഘം ആക്രമിച്ചത്.

കോട്ടയത്ത് സംഗീത സംവിധായകൻ ജയ്സൺ ജെ നായരെ ആക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. വൈക്കം സ്വദേശി അർജുനാണ് പിടിയിലായത്. ആക്രമിക്കൻ ഉപയോഗിച്ച വടിവാളും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊ‌ർജിതമാക്കി,

ഇക്കഴിഞ്ഞ പതിനൊന്നിന് സിനിമ സംബന്ധിച്ച ചർച്ചയ്ക്ക് ശേഷം വൈകുന്നേരം ഏഴരയ്ക്ക് ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങവെയാണ് ജയ്സണെ മൂന്നംഗ സംഘം ആക്രമിച്ചത്. കാർ വഴിയോരത്ത് നിർത്തി ഫോൺ ചെയ്യുമ്പോഴായിരുന്നു അക്രമി സംഘമെത്തിയത്. പണം ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ ആക്രമിക്കുയായിരുന്നു. ജയിസണ് നേരെ വടിവാള് വീശുകയും കഴുത്തിന് പിൻഭാഗത്ത് മർദ്ദിക്കുകയും ചെയ്തു. സംഘത്തിലെ മറ്റൊരാൾ ആക്രമണം തടഞ്ഞ സമയത്ത് ജയ്സൺ അവിടെ നിന്ന് രക്ഷപെടുകയായിരുന്നു.

വൈക്കം ഇടയാഴം ഭാഗത്ത് ലഹരിസംഘങ്ങളുടെ ആക്രമണം തുടർക്കഥയാണെന്ന് പരാതി ഉയർന്നിരുന്നു. തന്നോട് പണം ചോദിച്ചവർ ലഹരി ഉപയോഗിച്ചിരുന്നതായി ജയ്സണും മൊഴി നൽകിയിരുന്നു.

കടുത്തുരുത്തി പൊലീസിൽ ജയ്സൺ മൊഴി നൽകിയെങ്കിലും വൈക്കം പൊലീസിന് കേസ് കൈമാറുകയായിരുന്നു. വൈക്കം പൊലീസ് സിസിടിവിയും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്. പിടിയിലാകാനുള്ള രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്