മുൾ മുനയിൽ 18 കിലോമീറ്റര്‍ ദൂരം, വാഹനങ്ങളിൽ ഇടിച്ചും ആളെ അപകടപ്പെടുത്തിയും ഒരു ഇന്നോവ കാര്‍, ഡ്രൈവ് ചെയ്തത് 16കാരൻ

Published : Nov 02, 2025, 01:20 AM IST
cherai innova

Synopsis

ചെറായിയിൽ അമിതവേഗതയിൽ കാറോടിച്ച പതിനാറുകാരൻ വഴിയാത്രക്കാരിക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചു. പതിനെട്ട് കിലോമീറ്ററോളം നിരവധി വാഹനങ്ങളിൽ ഇടിച്ച കാർ, പൊലീസ് പിന്തുടർന്ന് വൈപ്പിനിൽ വെച്ച് തടഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തു.

എറണാകുളം: ചെറായില്‍ അമിതവേഗതയില്‍ കാറോടിച്ച് പതിനാറുകാരന്‍റെ പരാക്രമം. കാറിടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. പതിനെട്ട് കിലോമീറ്ററോളം സഞ്ചരിച്ച കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ചു. പിന്നാലെ പിന്തുടര്‍ന്ന പൊലീസ് കാര്‍ കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് വൈപ്പിനില്‍വച്ച് കാര്‍ തട‍ഞ്ഞു നിര്‍ത്തി. പതിനാറുകാരന്‍റെ അച്ഛന്‍ അബ്ദുല്‍ റഷീദിനെതിരെ പൊലീസ് കേസെടുത്തു.

പട്ടാപ്പകല്‍ നടുറോട്ടില്‍ ഗുരുതരമായ നിയമലംഘനവും അപകടവും, ചെറായി മുതല്‍ വൈപ്പിന്‍ കാളമുക്ക് വരെയുള്ള പതിനെട്ട് കിലോമീറ്റര്‍ തീരദേശ പാത മുള്‍മുനയില്‍ നിന്ന നേരം. രാവിലെ വീട്ടില്‍ നിന്ന് ഇന്നോവ കാറെടുത്ത് ഇറങ്ങിയതാണ് പതിനാറുകാരന്‍. കാറില്‍ വഴിയില്‍ നിന്ന് മറ്റൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും കയറി. നിയന്ത്രണം മുന്നോട്ട്.

ചെറായി ടൗണില്‍ നിന്ന് കാര്‍ തിരിച്ചെടുത്തപ്പോള്‍ ആദ്യഅപകടം. പിന്നെയും മുന്നോട്ട് പോകുന്ന വഴിയില്‍ വഴിയാത്രക്കാരിയെ ഇടിച്ചിട്ടു. മുന്നില്‍ പെട്ട വാഹനങ്ങളിലെല്ലാം തട്ടി. അപകടകരമായ രീതിയില്‍ വഴിമധ്യേ വീണ്ടും വാഹനം തിരിച്ചു. വിവരം ലഭിച്ച പൊലസ് ഞൊടിയിടയില്‍ വൈര്‍ലെസ് സന്ദേശം പായിച്ചു. കാറിന് പിന്നാലെ ഒരു സംഘം പിന്തുടര്‍ന്നു. തീരദേശ പാതയിലൂടെ പതിനെട്ട് കിലോമീറ്ററോളം ഓടിയ കാര്‍ ഒടുവില്‍ കാളമുക്ക് പിന്നിട്ട് കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് പൊലീസ് തടഞ്ഞുനിര്‍ത്തി പിടികൂടി. ഗുതുരമായ നിയമലഘനത്തില്‍ കാറിന്‍റെ ആര്‍ സി ഉടമയായി കൂട്ടിയുടെ രക്ഷിതാവ് കലൂര്‍ സ്വദേശി അബ്ദുള്‍ റഷീദിനെതിരെ പൊലീസ് കേസെടുത്തു. ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ